ad

dsfgertwertg5gy..i678m,knertyewr2reqw3rfq4323423

2013, ജൂൺ 29, ശനിയാഴ്‌ച

സ്കൂളുകള്‍ക്ക് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള സമയം 06.07.2013 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.

2013, ജൂൺ 28, വെള്ളിയാഴ്‌ച

ഓരോ വിദ്യാലയങ്ങളിലുമുള്ള കുട്ടികളുടെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് ഈ അധ്യയന വര്‍ഷം സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ 12 , ജൂണ്‍ 13തീയതികളില്‍ പുറത്തിറങ്ങിയ വിദ്യാഭ്യാസവകുപ്പില്‍ നിന്നുള്ള സര്‍ക്കുലറുകള്‍ ഏവരും കണ്ടിരിക്കുമല്ലോ. ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്ന സ്ക്കൂളുകളുടെ വിശദാംശങ്ങള്‍ മാത്രം UID BASED STAFF FIXATION 2013-2014 ല്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഓരോ സ്ക്കൂളില്‍ നിന്നും അതത് ഹെഡ്മാസ്റ്ററുടെ ഉത്തരവാദിത്വത്തില്‍ സ്ക്കൂള്‍ കുട്ടികളുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ UID Data Entry സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അവസാന തീയതി ജൂണ്‍ 30. ഇതേക്കുറിച്ചുള്ള കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.